മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിൽ തുടക്കം. മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടുക. ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ടിൽ ടി20 പരമ്പര നേടിയ കരുത്തിലാണ് വിൻഡീസ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ, റുതുരാജ് ഗെയ്കവാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും.
വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചതായും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/വൈസ് ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ്. സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.
Read Also:- ഈ രീതിയിൽ പൊറോട്ട കഴിച്ചാൽ ദോഷകരമാവില്ല!
വെസ്റ്റ് ഇൻഡീസ് ടീം: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ (വൈസ് ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, റോസ്റ്റൺ ചേസ്, ഷെൽഡൺ കോട്രെൽ, ഡൊമിനിക് ഡ്രേക്ക്സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകേൽ ഹൊസൈൻ, ബ്രാൻഡൻ പവൽ, റോവ്മാൻ പവൽ. , റൊമാരിയോ ഷെപ്പേർഡ്, ഓഡിയൻ സ്മിത്ത്, കൈൽ മേയേഴ്സ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.
Post Your Comments