Latest NewsNewsIndia

തുടർച്ചയായി ഭരിച്ചിട്ടും വടക്കുകിഴക്കൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്: വിമർശിച്ച് രാജ്‌നാഥ് സിംഗ്

ലാംഗ്താബാൽ : വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് അടിസ്ഥാന വികസന സൗകര്യങ്ങളിൽ സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ദുരിതത്തിലേക്ക് മാത്രമാണ് കോൺഗ്രസ് തള്ളിവിട്ടതെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖച്ഛായയാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ വികാസത്തിന് പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കോൺഗ്രസ് എന്നും വടക്കുകിഴക്കൻ മേഖലയ്‌ക്ക് നേരെ മുഖം തിരിച്ചവരാണ്. മേഖലയിൽ വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും പിടിമുറുക്കാൻ കാരണം കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Read Also  :  കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം : പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ​ഗുരുതര പ​രി​ക്ക്

മണിപ്പൂർ ഇപ്പോൾ അക്രമങ്ങളുടെ കേന്ദ്രമല്ല മറിച്ച്, വികസനമാണ് ഇവിടത്തെ മുഖമുദ്രയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നൂറുശതമാനം നീതിപുലർത്താൻ ബിജെപിയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button