Latest NewsNewsSaudi ArabiaInternationalGulf

ദുബായ് എക്‌സ്‌പോ 2020: 136 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ

റിയാദ്: 136 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ ഫെബ്രുവരി വരെയുള്ള 136 ദിവസങ്ങളിലാണ് ഇത്രയും സന്ദർശകർ സൗദി പവലിയനിലെത്തിയത്. മൂന്നു ദശലക്ഷം സന്ദർശകരെത്തിയ സാഹചര്യത്തിൽ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്.

Read Also: രാമചന്ദ്രന് ഇപ്പോൾ ക്യൂബാ മുകുന്ദന്റെ അവസ്ഥ: ദാരിദ്ര്യമില്ലാത്ത, എല്ലാവർക്കും കടം കൊടുക്കുന്ന ചൈനയെന്ന് വീണ്ടും വാദം

എക്സ്പോ വേദിയിലെത്തിയ ആകെ സന്ദർശകരുടെ ഏതാണ്ട് 25 ശതമാനത്തോളം പേർ സൗദി പവലിയൻ സന്ദർശിച്ചിട്ടുണ്ട്. 136 ദിവസങ്ങൾക്കിടയിൽ മൂന്നു ദശലക്ഷം സന്ദർശകർ എന്നത് എക്സ്പോ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ മൂന്നു ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി പവലിയൻ സംഘാടക കമ്മിറ്റി അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സ്പോ 2020 ദുബായ് ആരംഭിച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതി ചെയ്യുന്നത്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്. എക്സ്പോ നടക്കുന്ന ആറ് മാസത്തെ കാലാവധിയിൽ 1800-ൽ പരം പരിപാടികളാണ് പവലിയനിൽ സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: പോക്സോകേസിൽ യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button