KeralaLatest NewsNews

ലക്ഷങ്ങൾ തട്ടിയെടുത്ത് ചെരിപ്പുകള്‍ വാങ്ങിക്കൂട്ടി: വനിതാ പോലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി 43-കാരൻ

കോട്ടയം : ഗൃഹോപകരണങ്ങളും ഫർണിച്ചറും തവണ വ്യവസ്ഥയിൽ നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ.. വയനാട് പേരിയ സ്വദേശി ബെന്നി(43)യാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി 15 -ലക്ഷം രൂപയാണ് തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ഏറെനാളായി മുങ്ങി നടന്ന ബെന്നിയെ വനിതാ പോലീസ് ഒരുക്കിയ കെണിയിലൂടെയാണ് പിടികൂടിയത്.

തട്ടിപ്പ് നടത്തി ലഭിച്ചിരുന്ന പണം ഇയാൾ ചെരിപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മൽ ചികിത്സയ്ക്കുമാണ് ഉപയോഗിച്ചിരുന്നത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരുപ്പും പോലീസ് കണ്ടെത്തി.

Read Also  :  ബാബുവിനെതിരെ കേസെടുത്തത് താൻ ആര്‍ എസ് എസുകാരന്‍ എന്ന അഭിമുഖം കാരണം? മന്ത്രി പോലും മലക്കം മറിഞ്ഞു

സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് കൂടുതലും ഇയാൾ തട്ടിപ്പ് നടത്തിയത്. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ എത്തിക്കാമെന്ന് അറിയിച്ച് 2000 രൂപ അഡ്വാന്‍സ് കൈപ്പറ്റും. ഇതിന് ശേഷം ആ ജില്ല വിട്ട് അടുത്ത ജില്ലയില്‍ തട്ടിപ്പ് നടത്തും. ഇങ്ങനെ 14 ജില്ലകളിലും ബെന്നി തട്ടിപ്പ് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധയിടങ്ങളിൽ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button