NattuvarthaLatest NewsKeralaIndiaNews

500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാർ, വിദ്യാർത്ഥികൾക്ക് ധന സഹായം: ആദിവാസികൾക്ക് പ്രഖ്യാപനങ്ങളുടെ പെരുമഴ നൽകി മന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ആദിവാസി വിഭാഗത്തില്‍ നിന്ന് നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. 100 വനിതകളുള്‍പ്പെടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പില്‍ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Also Read:തുടർച്ചയായി ഭരിച്ചിട്ടും വടക്കുകിഴക്കൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്: വിമർശിച്ച് രാജ്‌നാഥ് സിംഗ്

‘മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ പട്ടികവര്‍ഗവികസന വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കും. ആദിവാസി മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടെത്തി മനസിലാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതല്‍ ശ്രദ്ധിക്കണം. അതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയും’, മന്ത്രി അഭിപ്രായപ്പെട്ടു.

‘സാക്ഷരതാമിഷനുമായി ചേര്‍ന്ന് തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഊരുകളില്‍ കാര്യക്ഷമമാക്കും. വിവിധ കാരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താംതരം പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപയും പന്ത്രണ്ടാംതരം പാസാകുന്നവര്‍ക്ക് 5000 രൂപയും പ്രോത്സാഹന സമ്മാനമായി നല്‍കുമെന്നും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഏഴ് കുട്ടികളെ പൈലറ്റ് പരിശീലനത്തിന് ഉടനയക്കും’, മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button