മുംബൈ: കടം വാങ്ങിയ അയ്യായിരം രൂപ തിരികെ ചോദിച്ചതിന് മുത്തച്ഛനെ കൊച്ചുമകൻ തല്ലിക്കൊന്നു. 22 കാരനായ സോനു എന്ന സുശാന്ത് സത്പുതെയെ സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈയിലെ വഡാല മേഖലയിലാണ് സംഭവം നടന്നത്.
Also read: കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധി
75 വയസ്സുള്ള ലക്ഷ്മണ്‍ ഘുഗെ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുശാന്തിന്റെ മുത്തച്ഛനായ ഇദ്ദേഹം ചെറുമകന് കടമായി നല്‍കിയ അയ്യായിരം രൂപ തിരികെ ചോദിച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. ജോലിക്ക് പോകാതെ മയക്കുമരുന്നിന് അടിമയായ സുശാന്ത് ഒരു മാസത്തെ അവധിക്കാണ് മുത്തച്ഛന്റെ കൈയിൽ നിന്നും പണം കടം വാങ്ങിയത്. എന്നാൽ കൃത്യസമയത്ത് അയാൾ പണം തിരിച്ചു കൊടുത്തില്ല. തുടര്‍ന്നാണ് മുത്തച്ഛന്‍ സുശാന്തിനോട് പണം തിരികെ ചോദിച്ചത്. അതോടെ ഇരുവരും പണത്തെച്ചൊല്ലി തമ്മില്‍ തർക്കമായി. തുടര്‍ന്ന് സുശാന്ത് വീട്ടിൽ ഉണ്ടായിരുന്ന മുളവടി എടുത്ത് മുത്തച്ഛന്റെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
വഡാലയിലെ കോര്‍ബ മിതാഗര്‍ ഏരിയയില്‍ ലക്ഷ്മണ്‍ ഘുഗെ ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം താമസിച്ചു വരികയായിരുന്നു. സുശാന്ത് ലക്ഷ്മണിന്റെ മൂത്ത മകളുടെ മകനാണ്. നവി മുംബൈയിലെ നെരൂളിൽ ആണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്ത് മുത്തച്ഛനെ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച സുശാന്തും മുത്തച്ഛനും തനിച്ച് വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments