തിരുവനന്തപുരം : ഇടത് യൂണിയനുകള്‍ക്കെതിരെ ഗുരതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെ.എസ്ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഇടത് യൂണിയനുകള്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്ന ആരോപണം ബി. അശോക് ഉന്നയിച്ചതിന് പിന്നാലെയാണ് എം.എം. മണിയുടെ പ്രതികരണം.
താന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് എല്ലാം നടന്നത് നിയമപരമായിട്ടാണ്. കഴിഞ്ഞ സര്‍ക്കാരില്‍ നാലര വര്‍ഷമാണ് ഞാന്‍ മന്ത്രി ആയിരുന്നത്. ആ നാലര വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് ഈ നാട്ടില്‍ ഗവേഷണം നടത്തിയ ആളുകള്‍ പറയും. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പോലീസിനെ കയറ്റേണ്ട അവസ്ഥയായി. നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ക്കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ടെന്നും എം.എം. മണി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തും. വേണ്ട സമയത്ത് ആലോചിച്ച് മറുപടി പറയുമെന്നും എം.എം. മണി വ്യക്തമാക്കി.
Read Also : അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച് പാന്‍മാസാല: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍
ഇടത് യൂണിയനുകള്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്ന ആരോപണം ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ചത്. എം.എം മണി മന്ത്രിയായിരുന്ന സമയത്തെ അഴിമതികളാണ് ബി.അശോക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
Post Your Comments