ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി അടക്കം 8 പേർ പിടിയിൽ

കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും നടത്തിയ സംയുക്ത റെയ്ഡിലാണ് മാരക മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.

കൊച്ചി: ഇടപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട നടന്നു. ഒരു സ്വകാര്യ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 55 ഗ്രാം എംഡിഎംഎ പിടികൂടി. കേസിൽ ഒരു സ്ത്രീ അടക്കം 8 പേർ പിടിയിലായി. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും നടത്തിയ സംയുക്ത റെയ്ഡിലാണ് മാരക മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.

Also read: ഫാഷൻ ഗോൾഡ് കേസ്: ചെയർമാൻ എം.സി കമറുദ്ദീന്റെയും എംഡി പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്

ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈർ, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഓണ്‍ലൈന്‍ മുഖേന ഹോട്ടലില്‍ മൂന്ന് മുറികള്‍ എടുത്താണ് സംഘം മലപ്പുറത്ത് നിന്നും എത്തിയത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ 24 കാരി അടക്കം കൊല്ലം സ്വദേശികളായ നാല്‌ പേര്‍ മയക്കുമരുന്ന് വാങ്ങാൻ ഹോട്ടലിൽ എത്തിയിരുന്നു. രണ്ട് സംഘങ്ങളും എത്തിയ മൂന്ന് കാറുകളും, ഇവര്‍ ഉപയോഗിച്ചിരുന്ന 10 മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

പ്രവാസികൾ ആയിരുന്ന പ്രതികളില്‍ ചിലർ മുൻപ് ദുബായില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ടവരാണ്. അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സിഐമാരായ അനി കുമാർ, കൃഷ്ണകുമാർ, കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ പി.ജി ലാലു, സൂപ്രണ്ട് വി. വിവേക്, ഇൻസ്‌പെക്ടർമാരായ ലിജിൻ ജെ കമൽ, ഷിനുമോൻ അഗസ്റ്റിൻ, റമീസ് റഹീം, മനീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button