Latest NewsKeralaNews

പി സി ജോര്‍ജ്ജിന് നേരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്തു: കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

2015 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചീഫ് വിപ്പായിരിക്കെ പി സി ജോര്‍ജ്ജിനെ തൊടുപുഴയില്‍ വെച്ച് ചീമുട്ടയെറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് ഉള്‍പ്പെടെ തകര്‍ത്തുവെന്നാണ് കേസ്.

കോട്ടയം: മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവത്തില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഎല്‍ അക്ബര്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ മാത്യൂ കെ ജോണ്‍ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി. ആറ് മാസം തടവും 48000 രൂപ പിഴയും ഒടുക്കണം.

Read Also: കണ്ടന്‍റ് ക്രിയേറ്റേര്‍സിന് ഒരു സന്തോഷ വാർത്ത! വരുമാനം കൂടുതല്‍ നൽകാമെന്ന തീരുമാനത്തിൽ യൂട്യൂബ്: പുതിയ മാറ്റങ്ങളറിയാം

2015 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചീഫ് വിപ്പായിരിക്കെ പി സി ജോര്‍ജ്ജിനെ തൊടുപുഴയില്‍ വെച്ച് ചീമുട്ടയെറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് ഉള്‍പ്പെടെ തകര്‍ത്തുവെന്നാണ് കേസ്. 15 പേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. 10 പേരെ വെറുതെ വിടുകയും 2 പേര്‍ നേരത്തെ മരണപ്പെടുകയുമുണ്ടായി.പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികതടവും പൊതുമുതല്‍ നശിപ്പിച്ചതിന് ആറുമാസം തടവും 47,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവും ആണ് ശിക്ഷ. തടവ് ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button