
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ 20 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ താമരശേരി അമ്പായത്തോട് സ്വദേശി റോഷൻ എക്സൈസ് കസ്റ്റഡിയിലായി.
എംഡിഎംഎയും 25 എൽഎസ്ഡി സ്റ്റാമ്പുകളുമാണ് ഇയാളിൽനിന്നും പിടികൂടിയത്. വാലന്റൈൻസ് ഡേ പാർട്ടിക്കായാണ് ലഹരിമരുന്നുകൾ എത്തിച്ചതെന്നാണ് എക്സൈസ് നൽകുന്ന വിവരം.
ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്ന് ഒരു കേന്ദ്രമന്ത്രി പറയുന്നു: പിസി ജോർജ്
താമരശേരി അമ്പായത്തോട്ടില്‍ വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ നായ്ക്കളുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയ പാതയില്‍ വെച്ചായിരുന്നു റോഷന്റെ വളര്‍ത്തു നായ വീട്ടമ്മയെ ആക്രമിച്ചത്.
Post Your Comments