WayanadKeralaLatest NewsNews

മരുന്ന് തരൂ സർക്കാരെ: വയനാട്ടിലെ തലാസീമിയ രോഗികളോട് അയിത്തം പ്രഖ്യാപിച്ച് കേരളം, മാളിക വിട്ട് മുഖ്യൻ താഴോട്ടിറങ്ങണം

മരുന്നുമില്ല മന്ത്രവുമില്ല, ദുരിതം പേറി വയനാട്

വയനാട്ടിലെ തലാസീമിയ രോഗികളോട് സർക്കാർ കാണിക്കുന്ന അനാസ്ഥ വളരെ വലുതാണ്. കാലങ്ങളായി ഇവിടെ മരുന്നില്ല മന്ത്രവുമില്ല, ആകെയുള്ളത് ദുരിതം മാത്രമാണ്. ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തലാസീമിയ രോഗികൾക്കുള്ള മരുന്ന് എത്തുന്നുണ്ടെങ്കിലും വയനാട്ടിൽ ഇതൊന്നും നടപ്പായിട്ടില്ല. കടലാസിലും, പ്രഖ്യാപനത്തിലും മാത്രം ഒതുങ്ങി നിൽക്കുകയാണ് ഇപ്പോഴും പദ്ധതികൾ. സർക്കാരിന് വയനാടിനോട് മാത്രം അയിത്തമാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. അടിയന്തിരമായി ലഭിക്കേണ്ട ജീവൻരക്ഷാമരുന്നുകൾ പോലും വയനാട്ടിലെ തലാസീമിയ രോഗികൾക്ക് അന്യമാണ്.

Also Read:‘അഫ്ഗാന്റെ സ്വത്ത്‌ അഫ്ഗാന്‍ ജനതക്ക്’: അമേരിക്കയ്‌ക്കെതിരെ ഹമീദ് കര്‍സായി

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികൾക്കാണ് ഇത്തരത്തിൽ തീരാ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. സർക്കാറിന്റെ ആശാധാര പ്രൊജക്റ്റ് പ്രകാരം രോഗികൾക്ക് മരുന്ന് നൽകാൻ നിർദേശം ഉണ്ടെങ്കിലും വയനാട്ടിൽ ഈ മരുന്നുകൾ ഇന്നും ലഭ്യമല്ല. കുട്ടികളുടെ ആവശ്യത്തിനു പോലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് അമിത വില കൊടുത്ത് മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ് വയനാട് നിവാസികൾ. രക്തം നൽകുമ്പോഴുള്ള ഗുരുതരമായ പാർശ്വഫലം ഒഴിവാക്കാനാണ് ലൂക്കോ സൈറ്റ് ഫിൽറ്റർ സെറ്റുകൾ ഉപയോഗിക്കുന്നത്. കണ്ണൂരും കോഴിക്കോടും അതത് ജില്ലാ ഭരണകൂടം ഈ മരുന്നുകൾ യഥാക്രമം എത്തിയ്ക്കുന്നുണ്ട്.

മാസത്തിൽ രണ്ടു തവണ തലസീമിയ രോഗികൾക്ക് രക്തം മാറ്റണം, ഇത്തരത്തിൽ രക്തം മാറുമ്പോഴുള്ള പാർശ്വഫലങ്ങൾ കുറയ്ക്കാൻ ആണ് ലൂക്കോസ് സൈറ്റ് ഫിൽറ്റർ സെറ്റുകൾ ഉപയോഗിക്കുന്നത്. മരുന്നുകൾ ലഭ്യമല്ലാത്തതുപോലെതന്നെ 18 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഇവ ഭീമമായ തുക കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഇപ്പോൾ രോഗികളുടെ കുടുംബങ്ങൾ. അടിയന്തരമായ ആവശ്യങ്ങൾക്കെല്ലാം ഇപ്പോഴും വയനാട്ടിലെ തലസീമിയ രോഗികൾ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും, മരുന്നുകൾ സൗജന്യമായി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം എന്ന നിലയ്ക്ക് വയനാട്ടിലെ തലാസീമിയ രോഗികളോട് സർക്കാരും, മറ്റ് അധികൃതരും, ജില്ലാ ഭരണകൂടവും നീതി നടപ്പാക്കിയ മതിയാകൂ.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button