കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ തന്നെ വീണ്ടും ഗുരുതര സുരക്ഷ വീഴ്ച നടന്നു. അതെ വാർഡിലെ അന്തേവാസിയായ സ്ത്രീ ഇന്ന് രാവിലെ സെല്ലിലെ ചുമര് തുരന്ന് ചാടിപ്പോയി. മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയതായി സൂപ്രണ്ട് പറഞ്ഞു.യുവതിയുടെ കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അഡീഷണൽ ഡിഎംഒ ഇന്ന് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് കേന്ദ്രത്തിൽ വീണ്ടും ഗുരുതര സുരക്ഷാവീഴ്ച നടന്നതായി വാർത്തകൾ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ നിന്ന് തന്നെ അന്തേവാസി ചാടിപ്പോയത് ഗുരുതരമായ സുരക്ഷ വീഴ്ചയാണ് വെളിവാക്കുന്നത്. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ കണ്ടെത്തിയതായി സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് അന്തേവാസി കാണ്മാനില്ലെന്ന് അധികൃതർ അറിയുന്നത്.
രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ചാടിപ്പോയത്. സംഭവങ്ങളിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments