അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തി തുർക്കി പ്രസിഡന്റ് എർദോഗൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇയുമായി നിരവധി കരാറുകളിൽ അദ്ദേഹം ഒപ്പുവെയ്ക്കുമെന്നാണ് വിവരം. തുർക്കി പ്രസിഡന്റിന്റെ ഭാര്യ എമിൻ എർദോഗനും യുഎഇ സന്ദർശനത്തിന് എത്തിയിട്ടുണ്ട്. ദുബായ് എക്‌സ്‌പോ വേദിയിലും ഇരുവരും സന്ദർശനം നടത്തും.
ടൂറിസം, ഭക്ഷ്യസുരക്ഷ, വ്യാപാരം, റിയൽ എസ്റ്റേറ്റ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽ യുഎഇയുമായി സഹകരണം ശക്തമാക്കാനാണ് തുർക്കി പദ്ധതിയിടുന്നത്. തുർക്കിയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് യുഎഇ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments