CricketLatest NewsNewsSports

എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി: ശ്രീശാന്ത്

മലയാളി പേസർ എസ് ശ്രീശാന്തിനെ ഐപിഎല്ലിൽ പരിഗണിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് എങ്കിലും ശ്രീശാന്തിനെ വാങ്ങാന്‍ തയ്യാറാകുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.

എന്നാല്‍ താരത്തിനായി ആരും രംഗത്ത് വന്നില്ല. എന്നാൽ ലേലദിവസം തനിക്കു നല്‍കിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ശ്രീശാന്ത് ആരാധകരെ നന്ദി അറിയിച്ചു. ‘ദൈവത്തിന്റെ കൃപയും കഠിനാധ്വാനവും സ്ഥിരോത്സാഹവും. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി’, എന്നാണ് താരം ട്വീറ്റ് ചെയ്തത്.

Read Also:- ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കാൻ ‘പേരക്ക’

ട്വീറ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്‍റെ കഠിനാധ്വാനവും ആത്മവിശ്വാസവും ഏറെ അഭിന്ദനാര്‍ഹമാണെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വ്യാഴാഴ്ച രാജ്‌കോട്ടില്‍ മേഘാലയക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button