ദില്ലി: ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ഹെലികോപ്ടര്‍ യാത്ര നിഷേധിച്ചതിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഉണ്ടായ ഒരു സംഭവം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ്. അന്ന് യുവരാജാവ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി എന്റെ ഹെലികോപ്ടര്‍ പഞ്ചാബില്‍ തടഞ്ഞ് വെച്ചിരുന്നുവെന്നും മോദി പറഞ്ഞു. അമൃത്സറിലേക്ക് പോവാനിരുന്നതാണെന്നും, ആ യാത്ര മുടക്കിയത് രാഹുലിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പഞ്ചാബില്‍ പ്രചാരണത്തിന് എത്തവേയാണ് മോദി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. ഇപ്പറഞ്ഞ സംഭവം നടക്കുമ്പോള്‍ താന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും മോദി പറഞ്ഞു.
പ്രചാരണത്തിന്റെ ഭാഗമായി പത്താന്‍കോട്ടും ഹിമാചല്‍ പ്രദേശും സന്ദര്‍ശിക്കേണ്ടതായിരുന്നു താന്‍. എന്നാല്‍ എന്റെ ഹെലികോപ്ടര്‍ പത്താന്‍കോട്ടിലേക്ക് പോകാന്‍ പോലും അനുവദിച്ചില്ല. കാരണം കോണ്‍ഗ്രസിന്റെ യുവരാജ് ആ സമയം അമൃത്സറിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വെറുമൊരു എംപി മാത്രമായിരുന്നു ആ സമയം രാഹുല്‍. പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നൊരു ശീലം കോണ്‍ഗ്രസിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments