ജയ്‌പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തുടർച്ചയാകുന്നു. ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ ചൂരു നഗരത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയായ 25 വയസ്സുകാരിയെ 4 പേർ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലേക്കു ജോലിക്കായി വിളിച്ചു വരുത്തിയശേഷമായിരുന്നു ക്രൂര ബലാത്സംഗം.
ഇതിനുശേഷം യുവതിയുടെ കയ്യുംകാലും കെട്ടി കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേയ്ക്കു തള്ളിയിട്ടു. കൊല്ലാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ കയർ കെട്ടിടത്തിന്റെ വശത്ത് ഉടക്കി നിന്നതുമൂലം യുവതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ പുറത്തെത്തിച്ചത്. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
എന്നാൽ രാജസ്ഥാനിൽ ഇപ്പോൾ അക്രമ പരമ്പരകളാണ് നടക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് യുപിയിൽ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമുണ്ടായത് വലിയ കോലാഹലമുണ്ടാക്കി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ സമരങ്ങൾ നടക്കും എന്നാൽ രാജസ്ഥാനിൽ പതിവായി നടക്കുന്ന ഇത്തരം അക്രമങ്ങളിൽ പ്രിയങ്ക പ്രതികരിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
Post Your Comments