KeralaLatest NewsNews

ഇന്നലെ ചെറാട് മലയിൽ കയറിയ ആനക്കല്ല് സ്വദേശിക്കെതിരെയും കേസ് എടുക്കില്ല, ഇനി ആർക്കും ഇളവ് ഇല്ല: വനം വകുപ്പ്

ബാബുവിന് കിട്ടിയ ഇളവ് മറ്റ്‌ ആർക്കെങ്കിലും മല കയറാൻ പ്രചോദനം ആകുന്നുണ്ടെങ്കിൽ, ആ സംരക്ഷണം തന്റെ മകന് ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു.

പാലക്കാട്: ഇന്നലെ ചെറാട് മലയിൽ കയറിയ ആദിവാസിക്കെതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ ഇന്നലെ രാത്രിയാണ് വനത്തിനുള്ളിൽ കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ തിരിച്ചിറക്കിയത്. മലയില്‍ കൂടുതൽ പേരുണ്ടോ എന്ന് അറിയാൻ ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. ബാബുവിന് എതിരായി കേസ് എടുക്കുന്നതിൽ വകുപ്പ് പിന്നീട് തീരുമാനം എടുക്കും. വനം മന്ത്രിയുടെ അനുമതിക്ക് ശേഷമേ കേസ് എടുക്കുന്നത് സംബന്ധിച്ച് നടപടി ഉണ്ടാകൂ. ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കും അനുവദിക്കില്ലെന്ന് വനംമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കി.

Also read: പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയ കേസ്: കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

അനധികൃതമായി മല കയറുന്നവര്‍ക്കെതിരെ ഇനി കർശനമായ നടപടി എടുക്കുമെന്ന് വനം – റവന്യൂ മന്ത്രിമാര്‍ അറിയിച്ചു. മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾക്കാർ കയറുന്ന സാഹചര്യം സംബന്ധിച്ച് ഉന്നതതല യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് ഇരുവരും പറഞ്ഞു. അതേസമയം, ബാബുവിന് കിട്ടിയ ഇളവ് മറ്റ്‌ ആർക്കെങ്കിലും മല കയറാൻ പ്രചോദനം ആകുന്നുണ്ടെങ്കിൽ, ആ സംരക്ഷണം തന്റെ മകന് ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു.

മല കയറ്റത്തിന് കൃത്യമായ നിബന്ധനകൾ പുറത്തിറക്കുമെന്നും, അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി എടുക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കും അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button