Latest NewsNewsLife StyleFood & CookeryHealth & Fitness

പ്രമേഹം മാത്രമല്ല, പഞ്ചസാര പ്രേമികളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരും മധുരപലഹാരങ്ങളോട് ആസക്തിയുള്ളവരുമൊക്കെ നമ്മുക്കിടയിലുണ്ട്.

പ്രമേഹവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. അതേസമയം, അതുമാത്രമല്ല പഞ്ചസാരയുടെ അമിത ഉപയോഗം മൂലം ഹൃദയം, അടിവയര്‍, തുടങ്ങിയ അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയാനുള്ള സാധ്യത കാണുന്നതായാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കയിലെ ‘യൂണിവേഴ്സിറ്റി ഓഫ് മിനിസോറ്റാ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താ’ണ് പഠനം നടത്തിയത്.

Read Also  :  ‘അധികാരത്തിൽ വന്നാൽ ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല’: പഞ്ചാബ് സർക്കാരിനെതിരെ കെജ്‌രിവാള്‍

അമിതമായി പഞ്ചസാര ശരീരത്തില്‍ എത്തുമ്പോള്‍ അത് കൊഴുപ്പ് ആയി മാറുന്നു. ഈ കൊഴുപ്പ് ഹൃദയത്തിന് ചുറ്റും, അതുപോലെ തന്നെ അടിവയറ്റിലും അടിയാന്‍ സാധ്യത ഏറേയാണന്നും ഗവേഷകര്‍ പറയുന്നു. ഹൃദയത്തിന് ചുറ്റും ഇത്തരത്തില്‍ അടിയുന്ന കൊഴുപ്പ് ഭാവിയില്‍ ഹൃദോഗങ്ങള്‍ക്ക് വരെ വഴിവയ്ക്കുന്നു എന്നും ഗവേഷകര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button