ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബരാമുള്ളയില്‍ തീവ്രവാദ മൊഡ്യൂള്‍ തകര്‍ത്ത് സുരക്ഷാ സേന. ഏഴ് അല്‍ ബദര്‍ അംഗങ്ങള്‍ സുരക്ഷാ സേനയുടെ പിടിയിലായി. സോപോറിലെ വിവിധ സ്ഥലങ്ങളിലും സുരക്ഷാ സേനയ്ക്കും എതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. അറസ്റ്റിലായവരില്‍ മൂന്ന് പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മൂന്ന് പേരും കഴിഞ്ഞ അല്‍-ബദറിലെ ഭീകരവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് വക്താവ് അറിയിച്ചു.
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ യൂസഫ് ബലൂസിയും ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ താമസിക്കുന്ന ഖുര്‍ഷീദും റാഫിയാബാദിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അവര്‍ വെളിപ്പെടുത്തി. പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി ആയുധങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഇവര്‍ വെളിപ്പെടുത്തി.
Post Your Comments