Latest NewsNewsFood & CookeryLife StyleHealth & Fitness

അരിയാഹാരം കൂടുതൽ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ

മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമാണ് ചോറ്. ദിവസത്തിൽ മൂന്ന് നേരം വരെയും ചോറ് കഴിക്കുന്ന നിരവധി മലയാളികളുണ്ട്. എന്നാൽ, വെളുത്ത അരി അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ 21 രാജ്യങ്ങളിലായി 1,32,373 പേരിൽ നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ വെള്ള അരിയും പ്രമേഹവും തമ്മിലെ ബന്ധം വ്യക്തമാക്കിയിരിക്കുകയാണ്.

വെള്ള അരി അധികമായി കഴിക്കുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത ബാക്കിയുള്ളവരെയപേക്ഷിച്ച് കൂടുതലാണെന്നും പഠനം പറയുന്നു. അരിയാഹാരം അമിതമായി ഉപയോഗിക്കുന്നത് സൗത്ത് ഏഷ്യയിലാണെന്നും ഈ പഠനം പറയുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍, നോര്‍ത്ത്-സൗത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ പഠനത്തില്‍ പങ്കാളികളായി. 35-നും 70 വയസ്സിനുമിടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.

Read Also  :  മലയാളിയുടെ പൈസ പോകുന്ന വഴി: കഷ്ടപ്പെട്ട് സമ്പാദിക്കുന്നു, കോർപ്പറേറ്റ് കൊണ്ട് പോകുന്നു

2012-ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും അരിയാഹാരം അമിതമായി ഭക്ഷിച്ചാല്‍ അത് പ്രമേഹത്തിന് കാരണമാകുമെന്ന് പറയുന്നുണ്ട്. അളവിൽ കൂടുതൽ കഴിക്കുന്ന ഈ അരിയാഹാരം വയറ്റിലെത്തി ഗ്ലൂക്കോസായി മാറുന്നു. ഇത് രക്തത്തിലേക്ക് കടക്കുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.അങ്ങനെയാണ് പ്രമേഹസാധ്യതഇത്തരക്കാരില്‍ കൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button