Latest NewsIndiaNews

ഭൂമിയെ പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങളെ കണ്ടെത്തി, അമ്പരന്ന് ശാസ്ത്രലോകം

ബെംഗളൂരു : ഭൂമിയ്ക്ക് സമാനമായ 60 ഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്രലോകം. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമി (IIA) യിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിനു പിറകിൽ. ഒരു പുതിയ കൃത്രിമ ബുദ്ധി ഉപയോഗിച്ചാണ് 50-ലധികം വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയതെന്ന് അവർ വാദിക്കുന്നു.

Also Read:മഞ്ഞപ്പിത്തം – ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്!

ഈ പുതിയ സംവിധാനത്തിന് മള്‍ട്ടി-സ്റ്റേജ് മെമെറ്റിക് ബൈനറി ട്രീ അനോമലി ഐഡന്റിഫയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ രീതി ഉപയോഗിച്ച്‌ ആകെ മൊത്തം 5,000 ഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ വാസയോഗ്യമായ 60 എണ്ണമാണുള്ളത്.
ഗോവയിലെ ബിറ്റ്സ് പിലാനിയിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച്‌, ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് സയന്‍സ് & ടെക്നോളജി വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ IIA ആണ് അല്‍ഗോരിതം വികസിപ്പിച്ചെടുത്തത്.

‘ആയിരക്കണക്കിന് ഗ്രഹങ്ങളില്‍ വാസയോഗ്യമായ ഒരേയൊരു ഗ്രഹമായ ഭൂമിയെ ഉപയോഗിച്ചാണ് സമാനമായ ‘അനോമലി ഡിറ്റക്ഷന്‍ രീതികളാല്‍ ഇത്തരത്തിലെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ പര്യവേക്ഷണം ചെയ്തത്,’ ബിറ്റ്‌സ് പിലാനിയിലെ ഡോ. സ്നേഹാന്‍ഷു സാഹ പറഞ്ഞു.

shortlink

Post Your Comments


Back to top button