ബെംഗളൂരു : പണക്കാരുടെ വീടുകളില്‍ നിന്നും മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ‘റോബിൻഹുഡ്’ സ്റ്റൈൽ മോഷ്ടാവ് പിടിയിൽ. ജോൺ മെൽവിൻ (46) എന്നയാളാണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. വിജയനഗറിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ജാലഹള്ളിക്ക് സമീപം ഇടിഞ്ഞ് പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ ഒറ്റയ്ക്കായിരുന്ന ഇയാളുടെ താമസം. ഓരോ മോഷണത്തിന് ശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികളുടെ സമീപമുള്ള യാചകര്‍ക്ക് ഇയാൾ പണം വിതരണം ചെയ്യും. കൈയ്യില്‍ എപ്പോഴും ബൈബിളുണ്ടാവും. ബാക്കി തുക ഇയാൾ സുഭിക്ഷമായി ഭക്ഷണം കഴിക്കാനും സ്പാകളില്‍ പോയി മസാജ് ചെയ്യാനുമാണ് ഉപയോഗിച്ചിരുന്നത്.
Read Also : അമ്പലമുക്ക് കൊലപാതക കേസ്: കത്തി കരുതുന്നത് കൈയിൽ ചുറ്റിയ തുണിക്കുള്ളിൽ, അഞ്ചു കൊലയും കഴുത്ത് മുറിച്ച്
1994-ലാണ് മെല്വിന് ആദ്യമായി മോഷണം നടത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പോലും പോലീസ് പിടികൂടിയിട്ടില്ല.രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളില്‍ മാത്രമാണ് മെല്വിന് മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കാറ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും മറ്റും ഉള്ളതിനാല്‍ പലപ്പോഴും പരാതികളുമുയര്ന്നില്ല. കൈവശമുള്ള തുക തീരുമ്പോള്‍ വീണ്ടും മോഷണം നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 50 ഓളം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments