Latest NewsKerala

‘പാർട്ടിയിൽ ലഹരിപാനീയം കുടിപ്പിക്കാൻ ശ്രമിച്ചു, പെൺകുട്ടികളെ ലൈംഗികോപദ്രവം ചെയ്തു’:പോക്സോകേസിൽ കൂടുതൽ വെളിപ്പെടുത്തൽ

കൊച്ചി: മുൻ മിസ് കേരള മോഡലുകളുടെ അപകടമരണ കേസിലെ പ്രതിയായ റോയ് വയലാറ്റിനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഹോട്ടൽ ഉടമ റോയി, കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര, കൂട്ടുപ്രതി യും ലഹരി കച്ചവടക്കാരനായ സൈജു തങ്കച്ചൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.

‘അഞ്ജലി, ബിസിനസ് മീറ്റ് എന്ന പേരിലാണ് താനുൾപ്പെടെ 6 പെൺകുട്ടികളെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. താമസം കുണ്ടന്നൂർ ഉള്ള ആഡംബര ഹോട്ടലിൽ ആയിരുന്നു. രാത്രി, ഷൈജുവിനെ കാറിൽ നമ്പർ 18 ഹോട്ടലിൽ എത്തിച്ചു. അവിടുത്തെ പാർട്ടി ഹാളിൽ പാർട്ടി നടക്കുന്നുണ്ടായിരുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. ലഹരി കലർന്ന പാനീയം നൽകിയപ്പോൾ കുടിച്ചില്ലെങ്കിലും പലവട്ടം നിർബന്ധിച്ചു.’ പെൺകുട്ടി പറയുന്നു.

യൂട്യൂബറായ താൻ ചിത്രങ്ങളും വീഡിയോകളും പകർത്തിയെങ്കിലും, റോയിയുടെ സഹായികൾ ഇടപെട്ട് തന്നെ കൊണ്ട് അത് ഡിലീറ്റ് ചെയ്യിച്ചു. പാർട്ടിയിൽ പങ്കെടുത്ത മിക്ക പെൺകുട്ടികളും ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. അവരെ റോയ് പാർട്ടിയിൽ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് താൻ കണ്ടുവെന്നും പെൺകുട്ടി മൊഴി നൽകി. തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതോടെ, ബഹളം വച്ചാണ് ഹാളിന് പുറത്തിറങ്ങിയതെന്നും, പുറത്തിറങ്ങാനുള്ള ശ്രമം അഞ്ജലിയും സൈജുവും തടഞ്ഞെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button