അഞ്ചല്‍ : ലക്ഷങ്ങള്‍ വച്ച് ചൂതാട്ടം നടത്തുന്ന വന്‍സംഘം ഏരൂരില്‍ അറസ്റ്റിൽ. റെയിഡ് സമയം ചൂതാട്ടത്തില്‍ ഏർപ്പെട്ടിരുന്ന ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ ഒമ്പത് പേരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചടയമംഗലം കുരിയോട് കോണത്ത് പുത്തൻവീട്ടിൽ ഓമനക്കുട്ടൻ (52), ചെറിയ വെളിനല്ലൂർ ദിലീപ് മൻസിലിൽ മുജീബ് (47), കുളത്തുപ്പുഴ കൈതക്കാട് പ്ലാവിള വീട്ടിൽ നൗഷാദ് (59), കുളത്തുപ്പുഴ മൈലമൂട് തടത്തരികത്ത് പുത്തൻവീട്ടിൽ ബഷീർ (51), ഭാരതിപുരം ചരുവിള പുത്തൻ വീട്ടിൽ മോഹനൻ (57), തഴമേൽ കുന്നത്ത് വീട്ടിൽ സലിം (48), ഇളമാട് രതീഷ് ഭവനിൽ സതീഷ് കുമാർ (52), പുന്നമൂട്ടിൽ റഫീഖ് മൻസിലിൽ മുഹമ്മദ് റഷീദ് (65), ആയൂർ ചരുവിളപുത്തൻവീട്ടിൽ സത്താർ (50) എന്നിവരാണ് അറസ്റ്റിലായത്.
Read Also : കുട്ടികളുടെ വാക്സിനേഷന് 75 ശതമാനമായി: കാര്യമായ രീതിയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി
ഇവരിൽ നിന്നും ഒരു ലക്ഷത്തി നാൽപത്തി മൂവായിരത്തോളം രൂപയും ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു. ഇതില്‍ മുഹമദ് റഷീദ് മുസ്ലീം ലീഗിന്റെ പ്രാദേശിക തലത്തിലെ മുതിര്‍ന്ന നേതാവും ഇളമാട് ഗ്രാമപഞ്ചായത്ത് അംഗവുമാണ്.
ഏരൂർ എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ എഎസ്ഐ ഉദയകുമാർ.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എബി. പി. ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനിമോൻ. ജി, അരുൺ. ഐ. ബി എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത പണവും കാറും കോടതിയ്ക്ക് കൈമാറി.
Post Your Comments