പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നുകൂടിയാണിത്. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്. പലരും ഇത് സൗന്ദര്യ പ്രശ്നമായാണ് കാണുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്നം കൂടിയാണ്. കാരണം ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും, പോകാന്‍ ഏറെ പ്രയാസകരവുമാണ്.
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ് ധാരാളം വെളളം കുടിയ്ക്കുകയെന്നത്. ഇത് വയറ്റിലെ കൊഴുപ്പു നീക്കുന്നതിനൊപ്പം ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയും ചെയ്യും. വയറും തടിയും കുറയ്ക്കാനുള്ള ഏറ്റവും ഉത്തമമായ വീട്ടുവൈദ്യമാണിത്.
ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണം ഏറ്റവും കുറയ്ക്കുക. വയര്‍ ചാടുന്നതിന്, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണിത്. വറവു ഭക്ഷണങ്ങളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുമുണ്ട്. ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം വയറ്റിലെ കൊഴുപ്പിന്റെ തോത് 33 ശതമാനത്തോളം കുറയുവാന്‍ ഇടയാക്കുന്ന ഒന്നാണ്.
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇവ കുറയ്ക്കുക. മധുരം പ്രമേഹ രോഗ സാധ്യത വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ചും ലുളള കൊഴുപ്പ്. ഇതിനുള്ള വഴി കൃത്രിമ മധുരം പൂര്‍ണമായി വര്‍ജ്ജിയ്ക്കുകയും അത്യാവശ്യമെങ്കില്‍ സ്വാഭാവിക മധുരം ഉപയോഗിയ്ക്കുകയുമാണ്.
Post Your Comments