PalakkadLatest NewsKeralaNattuvarthaNews

ബാബുവിന്റെ രക്ഷാദൗത്യം: അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച ഉണ്ടായതായി നിരീക്ഷണം, ജില്ലാ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്

യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് പ്രധാനമായും കാരണം കാണിക്കൽ നോട്ടീസിൽ ഉള്ളത്.

പാലക്കാട്: മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിൽ അഗ്നി രക്ഷാ സേനയ്ക്ക് വീഴ്ച സംഭവിച്ചതായി നിരീക്ഷണം. സംഭവത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും ശരിയായ ഇടപെടൽ ഉണ്ടായില്ലെന്നാണ് അധികാരികളുടെ വിമർശനം.

Also read: ‘കെപിസിസിയിൽ തർക്കമില്ല, കെ. സുധാകരന് പൂർണ്ണ പിന്തുണ നൽകുന്നു’: വിവാദം മാധ്യമ സൃഷ്ടിയെന്ന് രമേശ് ചെന്നിത്തല

യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് പ്രധാനമായും കാരണം കാണിക്കൽ നോട്ടീസിൽ ഉള്ളത്. ഈ വിഷയങ്ങളിൽ ജില്ലാ ഓഫിസറിൽ നിന്ന് അഗ്നി രക്ഷാ ഡയറക്ടർ വിശദീകരണം തേടി. ബാബു മലനിരകളിൽ കുടുങ്ങിയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലേക്ക് മടങ്ങി.

അതേസമയം, ബാബുവിനെ രക്ഷപെടുത്താൻ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം രൂപ ചിലവായെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കി. കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ സംഘങ്ങള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ക്ക് മാത്രം അരക്കോടി രൂപ ചിലവായി. മറ്റ് ചിലവുകള്‍ കൂടി കണക്കാക്കുമ്പോൾ ഏകദേശം മുക്കാല്‍ കോടി രൂപ രക്ഷാദൗത്യത്തിന് ചിലവായതായി ജില്ലാ ഭരണകൂടം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button