PalakkadKeralaNattuvarthaLatest NewsNews

ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയത്, കുട്ടികളുടെ കൂടെ പോയതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണം: ബാബു

പാലക്കാട്‌: ശാഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ബാബു രംഗത്ത്. ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയതെന്നും കുട്ടികളുടെ കൂടെ പോയതാണെന്നും ബാബു പറഞ്ഞു. സഹോദരൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ഒരു വ്ലോഗർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാബു വ്യക്തമാക്കിയത്.

Also Read:കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

ബാബു ആർ എസ് എസ് ശാഖയിൽ പോയെന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ താൻ കുട്ടികളുടെ കൂടെ പോയതാണെന്നും, തനിക്ക് രാഷ്ട്രീയം ഇല്ലെന്നും ബാബു പറഞ്ഞു. അവിടെ നടക്കുന്നത് ഒരു യോഗ ക്ലാസ്സ്‌ മാത്രമാണെന്ന് ബാബു പറഞ്ഞു. ജേഷ്ഠന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ബാബു കൂട്ടിച്ചേർത്തു.

അതേസമയം, നിർത്താറായില്ലേ ഈ ബാബു പുരാണം എന്ന് സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയും രംഗത്തു വന്നിട്ടുണ്ട്. രക്ഷപ്പെട്ട ബാബു യഥാർത്ഥത്തിൽ ഇപ്പോളാണ് മാധ്യമങ്ങൾക്ക് മുൻപിൽ അകപ്പെട്ടതെന്നും, മാധ്യമങ്ങൾ ബാബുവിനെ വളഞ്ഞിട്ട് വെള്ളം കുടിപ്പിക്കുന്നുവെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Post Your Comments


Back to top button