MalappuramNattuvarthaLatest NewsKeralaNews

ഞാൻ ഒരു ഡ്രസ് ഇട്ടുകഴിഞ്ഞാൽ അവർക്ക് എന്തോ വലിയ ചിന്തയാണ്: ഞരമ്പൻമാരുടെ ചിന്താഗതിയാണ് മാറേണ്ടത്: അഞ്ജിത നായർ

മലപ്പുറം: സോഷ്യല്‍ മീഡിയയിൽ ഏറെ പ്രശസ്തയാണ് അഞ്ജിത നായര്‍ എന്ന യൂട്യൂബർ. നടിയും മോഡലും ഇൻഫ്ലുവൻസറുമായ അഞ്ജിതയുടെ വീഡിയോകള്‍ ഫേസ്ബുക്കിലും തരംഗമാകാറുണ്ട്. ഇപ്പോള്‍ അഞ്ജിതയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുകയാണ്.

വിമർശനങ്ങൾ കാര്യമാക്കാറില്ലെങ്കിലും ചില വിമർശനങ്ങൾ വിഷമമുണ്ടാക്കാറുണ്ടെന്ന് അഞ്ജിത പറയുന്നു. താൻ ഇടുന്ന തരം ഡ്രസുകൾ ഏതെങ്കിലും സെലിബ്രിറ്റി ഇട്ടാൽ ആളുകൾക്ക് കുഴപ്പമില്ലെന്നും, താൻ ഇടുമ്പോൾ വലിയ വിഷമമാണെന്നും അഞ്ജിത പറയുന്നു.

ബ​സി​ൽ​വെ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പിഴയും

‘യുവാക്കൾ മുതൽ വൃദ്ധന്മാർ വരെയുള്ളവരുടെ വികാരസ്വപ്നമാണ് താൻ എന്ന് പറയുന്നതിനോട് യോജിക്കുന്നു. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ വളരെ മോശം ഭാഷയാണ് ഉപയോഗിക്കുന്നത്. അത്തരം വിമർശനങ്ങളോട് പ്രതികരിച്ച് സമയം കളയാനില്ല തന്റെ വ്യൂവേഴ്‌സിൽ 99 ശതമാനവും ആണുങ്ങളാണ്. ബാക്കി പത്തുശതമാനം വരുന്ന സ്ത്രീകളാണ് വിമർകർ’. അഞ്ജിത വ്യക്തമാക്കി.

shortlink

Post Your Comments


Back to top button