ErnakulamLatest NewsKeralaNattuvarthaNews

നാലുലക്ഷം രൂപയുടെ മയക്കുമരുന്നുമായി എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ

എ​റ​ണാ​കു​ളം ത​മ്മ​നം മു​ല്ലോ​ത്ത് വീ​ട്ടി​ൽ ലി​ജു​വാ​ണ്​ (34) പൊലീസ് പിടിയിലായത്

പൂ​ച്ചാ​ക്ക​ൽ: മാരകമയക്കുമരുന്നായ ​എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ. എ​റ​ണാ​കു​ളം ത​മ്മ​നം മു​ല്ലോ​ത്ത് വീ​ട്ടി​ൽ ലി​ജു​വാ​ണ്​ (34) പൊലീസ് പിടിയിലായത്.

138 ഗ്രാം ​എം.​ഡി.​എം.​എ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന്​ ബ​സി​ൽ ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​ച്ച്​ വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കു​മ്പോ​ൾ വെ​ള്ളി​യാ​ഴ്ച പൂ​ച്ചാ​ക്ക​ൽ മ​ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സി​ൽ നി​ന്നാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന്​ നാ​ലു ല​ക്ഷം മാ​ർ​ക്ക​റ്റ് വി​ല​യു​ണ്ടെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു.

Read Also : കു​ടും​ബ വ​ഴ​ക്ക് : ഭാര്യയെ ജോലിസ്ഥലത്ത് വെച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊ​ച്ചി ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന അ​രൂ​ർ, അ​രൂ​ക്കു​റ്റി, പൂ​ച്ചാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും കൂ​ടി വ​രു​ന്ന​താ​യി എ​സ്‌.​പി. പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​കം സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി ടി.​ബി. വി​ജ​യ​ൻ, നാ​ർ​കോ​ട്ടി​ക് ഡി.​വൈ.​എ​സ്.​പി. ബി​നു​കു​മാ​ർ, എ​സ്.​എ​ച്ച്.​ഒ അ​ജ​യ് മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ലി​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button