സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാതൃഭൂമി പത്രത്തിന്റെ വാലന്റൈസ് ഡേ പരസ്യം. വെറും ഇരുനൂറു രൂപയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രണയദിനാശംസകൾ നേരാം എന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ഇതിനോടകം തന്നെ ധാരാളം പേർ ഇത് പങ്കുവയ്ക്കുകയും, ട്രോളുകളും ആശംസകളുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പരസ്യത്തിന് ലഭിക്കുന്നത്.
Also Read:രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒട്ടനവധി ഒഴിവുകൾ: കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവുകൾ
ഇരുനൂറു രൂപയ്ക്ക് ആർക്കും പ്രണയം പറയാം, പ്രണയദിനാശംസകൾ നേരാം എന്നതൊക്കെ ശരി തന്നെ പക്ഷേ 10 വാക്കിൽ പ്രണയം തീർന്നില്ലെങ്കിൽ വാക്കൊന്നിന് അൻപത് രൂപ അധികം ഈടാക്കുമെന്നും പരസ്യത്തിൽ പറയുന്നു. പിന്നെ മുൻപ് പറഞ്ഞ ഇരുനൂറിന് പുറമെ ജി എസ് ടി കൂടി വരുമെന്നും മാതൃഭൂമി പത്രം പറയുന്നു.
തീർന്നില്ല, ആദ്യം വരുന്ന 25 ആശംസകൾക്ക് പ്രീമിയർ ഹോം ഷോപ്പി നൽകുന്ന കാസ്രോളും സമ്മാനമായി നൽകുന്നുണ്ട്. ഫെബ്രുവരി 14 ന് ഈ ആശംസകൾ എല്ലാം തന്നെ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിക്കും. കാര്യം വ്യത്യസ്തമാണെങ്കിലും പ്രണയത്തിനു മാതൃഭൂമി ഈടാക്കുന്ന ജി എസ് ടി യ്ക്ക് മാത്രം അത്ര സ്വീകാര്യത ലഭിക്കുന്നില്ല.
Post Your Comments