പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ കഠിന തടവിന് ശിക്ഷിച്ച് കോടതി. 16 വർഷം കഠിനതടവും 75000 രൂപ പിഴയും ആണ് കോടതി ശിക്ഷിച്ചത്.
ഒറ്റപ്പാലം മനിശ്ശേരി ആറംകുളം പൂവത്തിങ്ങൽ ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
സബ് ഇൻസ്പെക്ടർമാരായ കെ.വി. സുധീഷ് കുമാർ, ശിവ ശങ്കരൻ, സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി.
Post Your Comments