ഗാങ്ടോക്: സിക്കിമിലെ ചൈനാ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർക്ക് നവീന ആയുധങ്ങൾ നൽകി കേന്ദ്രസർക്കാർ. യുഎസ് നിർമ്മിത 7.6 എംഎം സിഗ്സോർ റൈഫിളുകൾ ആണ് പുതുതായി സൈനികർക്ക് നൽകിയത്.
30 റൗണ്ട് തുടരെത്തുടരെ വെടിയുതിർക്കാവുന്ന ഈ തോക്ക്, അരകിലോമീറ്റർ ദൂരത്തേക്ക് വരെ പ്രഹരശേഷിയുള്ളതാണ്. അപകട മേഖലകളിൽ ജോലി ചെയ്യുന്ന സൈനികരുടെ ആയുധശേഷി കൂട്ടുകയെന്നത് കേന്ദ്രസർക്കാർ പുതുതായി സ്വീകരിച്ചിരിക്കുന്ന നയമാണ്. ഇതുപ്രകാരം, അപകടം പിടിച്ചതും സംഘർഷഭരിതവുമായ ചൈന അതിർത്തിയിലെ സൈനികരെയാണ് ആദ്യം പരിഗണിക്കുന്നത്.
ഉത്തര സിക്കിമിലെ മുഗുത്താങ്ങ് മേഖലയിൽ, 15,000 അടി ഉയരത്തിലാണ് ഈ സൈനികർ നിലകൊള്ളുന്നത്. ഇവർക്ക് ദുർഘടമായ ഈ മേഖലകളിൽ സഞ്ചരിക്കുന്നതിനായി ആൾ ടറൈൻ വെഹിക്കിളുകളും നൽകിയിട്ടുണ്ട്.
Post Your Comments