ThiruvananthapuramLatest NewsKeralaNattuvarthaNews

കടകളിൽ സ്ഥാപിക്കുന്ന ക്യൂ ആർ കോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ വർദ്ധിക്കുന്നു: പൊലീസ് മുന്നറിയിപ്പ് നൽകി

ഉപഭോക്താക്കൾ അടയ്ക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ വരുന്നുണ്ടോ എന്ന് വ്യാപാരികൾ കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കടകൾക്ക് മുന്നിൽ ഡിജിറ്റൽ പെയ്മെൻ്റ് ക്യൂ ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി മേഖലയിലെ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയത്.

Also read: വായിച്ച് പഠിക്കുന്നതൊക്കെ ബോറായില്ലേ: പത്താം ക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പതിപ്പ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

സ്ഥാപനങ്ങൾക്ക് മുന്നിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന, ഉടമകളുടെ യു.പി.ഐ ക്യൂ ആർ കോഡുകൾക്ക് മുകളിൽ തങ്ങളുടെ ക്യൂ ആർ കോഡുകൾ അതിവിദഗ്ധമായി പതിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും, സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മാറ്റുന്നതാകും ഉചിതമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

ഉപഭോക്താക്കൾ അടയ്ക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ വരുന്നുണ്ടോ എന്ന് വ്യാപാരികൾ കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡുകൾക്ക് മുകളിൽ സംശയം തോന്നാത്ത തരത്തിൽ സ്വന്തം ക്യൂ ആർ കോഡുകൾ അതിവിദഗ്ധമായി പതിപ്പിക്കുന്നതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി. തിരക്ക് കൂടുതലുള്ള സ്ഥാപനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമായി കണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button