MalappuramKerala

മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി പോലീസ് : ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറത്ത് ലഹരിനിർമാണ ഫാക്ടറി കണ്ടെത്തി പോലീസ്. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തിയത്. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.

പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button