Latest NewsIndia

ഹിജാബിന്റെ പേരിൽ അക്രമം നടക്കില്ല: മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്

നേരത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൗപ്പ് നഗരത്തിന്റെ സമീപ മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു.

ബംഗളുരു : ഹിജാബിന്റെ പേരിൽ ഉള്ള വിവാദം പുകയുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി കർണാടക പോലീസ്. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന ഉഡുപ്പിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. നഗരങ്ങളിലും, തന്ത്രപ്രധാന മേഖലകളിലുമായിരുന്നു റൂട്ട് മാർച്ച്. 50 ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 283 പോലീസുകാർ ഉടുപ്പി പിയു കോളേജിന് സമീപ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

ഇതിന് പുറമേ പ്രദേശത്തെ സ്ഥിതിഗതികൾ ദ്രുകർമ്മ സേനയും തത്‌സമയം നിരീക്ഷിച്ചുവരികയാണ്. ഹിജാബിന്റെ പേരിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് റൂട്ട് മാർച്ചിലൂടെ പോലീസ് നൽകിയിരിക്കുന്നത്. നേരത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൗപ്പ് നഗരത്തിന്റെ സമീപ മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഉഡുപ്പിയിലും റൂട്ട് മാർച്ച് നടത്തുന്നത്. കൗപ്പ് പോലീസ് സ്‌റ്റേഷൻ മുതൽ പൊലിപു ജംഗ്ഷൻവരെ രണ്ടര കിലോ മീറ്റർ ദൂരമായിരുന്നു പോലീസിന്റെ റൂട്ട്മാർച്ച്. ഉഡുപ്പി എസ്പി വിഷ്ണുവർദ്ധൻ, ഡിവൈഎസ്പി സിദ്ധലിംഗപ്പ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റൂട്ട് മാർച്ച്. നിലവിൽ പദേശത്ത് അക്രമസംഭവങ്ങൾ അരങ്ങേറാതിരിക്കാൻ വലിയ ജാഗ്രതയാണ് പോലീസ്പുലർത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button