കൊച്ചി: കലൂരില്‍ കാര്‍ അപകടത്തില്‍ പെട്ടു ഒരാള്‍ മരിച്ച സംഭവത്തിലെ പ്രതികള്‍ ഇന്‍സ്റ്റാഗ്രാം വഴിയും ഫേസ്‌ബുക്ക് വഴിയും ബന്ധം സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളെ വലയിലാക്കി ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നവർ.കലൂരില്‍ കാര്‍ അപകടത്തില്‍ പെട്ടു ഒരാള്‍ മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ ഫാക്‌ട് നഗര്‍ പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(25), ഏരൂര്‍ അരഞ്ഞാണില്‍ വീട്ടില്‍ ജിത്തു(28) എന്നിവര്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്.
കാറിൽ നിന്ന് കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാറില്‍ രണ്ടു യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടികളെ കണ്ടെത്തി. ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ മൂന്നുമാസമായി പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇതോടെ പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസിനു പുറമേ പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയിത്തിലാക്കുകയും പിന്നീട് ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയുമാണ് പ്രതികള്‍ ചെയ്തത്. വ്യാഴാഴ്ച വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു സമീപത്തു വച്ച് ഗുഡ്സ് ഓട്ടോറിക്ഷ, ഇലക്‌ട്രിക് സ്‌കൂട്ടര്‍, ഉന്തുവണ്ടി എന്നിവ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞത്. കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ വച്ചു പൊലീസും നാട്ടുകാരും വാഹനം തടഞ്ഞു പ്രതികളെ പിടികൂടി.
അപകടത്തില്‍ ഉന്തുവണ്ടിയുമായി പോകുകയായിരുന്ന മാലിന്യശേഖരണ തൊഴിലാളി കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനി നിവാസി വിജയന്‍(40) ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പരുക്കേറ്റ് ചികിത്സയിലാണ്. കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ മദ്യപിച്ചിരുന്നില്ല എന്നതിനാല്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാല്‍ കാറില്‍ നിന്നും വാഹനത്തില്‍ നിന്നു കഞ്ചാവ് ബീഡി ഉള്‍പ്പടെയുള്ള ലഹരികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കു ലഹരി നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമാന രീതിയില്‍ വന്‍ മാഫിയ സംഘങ്ങള്‍ തന്നെ കൊച്ചിയിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
Post Your Comments