ThiruvananthapuramKeralaNattuvarthaLatest NewsNews

ഇങ്ങനെ ചെയ്യുന്നത് ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടി, ഗവര്‍ണര്‍ പൂര്‍ണമായി ആര്‍എസ്എസ് ശൈലിയിലേക്ക് മാറി: കെ മുരളീധരന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണറുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ എംപി. വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് കേന്ദ്രത്തെ തൃപ്ത്തിപ്പെടുത്താനുള്ളതാണെന്നും ബംഗാള്‍ ഗവര്‍ണറെ കവച്ചുവെക്കുന്ന രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ ഇന്നത്തെ ശൈലി സെക്കുലര്‍ ശൈലിയല്ലെന്നും ഒരു ആര്‍എസ്എസ് ശൈലിയിലേക്ക് ഗവര്‍ണര്‍ പൂര്‍ണമായി മാറിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്യുന്നതെന്ന സംസാരമുണ്ടെന്നും അതിനുവേണ്ടി ഒരു മനുഷ്യന്‍ ഇത്രയും ചീപ്പാകരുതെന്നും അദ്ദേഹം പറഞ്ഞു.

ലോകമാകെ ബാബാസാഹെബിന് കോടിക്കണക്കിന് ആരാധകരുണ്ട്, ഞാനും അതില്‍ ഒരാളാണ്: കെജ്‌രിവാൾ

‘ദൈവം സൗന്ദര്യം കൊടുത്തു എന്ന് കരുതി എല്ലാവരും സൗന്ദര്യം കാണിക്കാൻ വസ്ത്രമില്ലാതെ നടക്കാറുണ്ടോ? അതൊക്കെ ഒരു ഗവർണർ പറയുമ്പോൾ എന്തുമാത്രം ചീപ്പാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ബംഗാൾ ഗവർണറെ കവച്ചുവെച്ചിരിക്കുന്നു കേരള ഗവർണർ’. മുരളീധരൻ പറഞ്ഞു.

‘കേരള ഗവര്‍ണര്‍ പണ്ട് കോണ്‍ഗ്രസിനേയും ജനതാ ദളിനേയും പ്രതിനിധീകരിച്ച് മന്ത്രിയായ ആളാണ്. പിന്നെ ബിഎസ്പിയില്‍ പോകുകയും അവസാനം ബിജെപിയിലെത്തി ഗവര്‍ണറാകുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹം തീരുന്നില്ല. അതിനുവേണ്ടി പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് ഗവര്‍ണറുടേത്. ‘ മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button