KeralaLatest NewsNews

കോവിഡ് സാഹചര്യത്തിൽ ഉത്സവങ്ങൾക്ക് മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ മതപരമായ ഉത്‌സവങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള എല്ലാ മതപരമായ ഉത്‌സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻവർഷത്തെപ്പോലെ വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം. റോഡുകളിൽ പൊങ്കാല അനുവദിക്കില്ല.

Read Also: കേരളത്തിലെ ആശുപത്രിയില്‍ സി.പി.എം ആവാനുള്ള മരുന്ന് കുത്തിവെക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്: പി പി ദിവ്യ

72 മണിക്കൂറിൽ എടുത്ത ആർ. ടി. പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാം. പങ്കെടുക്കുന്നവരെല്ലാം മുഴുവൻ സമയവും മാസ്‌ക്ക് ധരിച്ചിരിക്കണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യരുത്. പൊതുപരിപാടികളുടെ സംഘാടകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button