ഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാമായാണ് ഇത്രയധികം അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത്.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് ഇത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. റദ്ദാക്കപ്പെട്ടവയിൽ, 55 എണ്ണം യൂട്യൂബ് ചാനലുകളാണ്. ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ രണ്ടെണ്ണവും ഫേസ്ബുക്കിൽ ഒരെണ്ണവും വീതം അക്കൗണ്ടുകൾ റദ്ദാക്കി. യൂട്യൂബ് ചാനൽ സ്പോൺസർ ചെയ്തത് പാകിസ്ഥാനാണെന്നാണ് മന്ത്രാലയം വിശദീകരിച്ചത്. അച്ചടി ദൃശ്യ മാധ്യമങ്ങളിൽ ദേശവിരുദ്ധത കണ്ടെത്താൻ പ്രസ് കൗൺസിലുള്ളപ്പോൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അത്തരമൊന്നില്ലാത്തതിനാൽ രാജ്യവിരുദ്ധ ശക്തികൾ തഴച്ചുവളരുകയായിരുന്നു എന്നാൽ ഇപ്പോൾ അതിന് പരിഹാരമായി.
2021 ഫെബ്രുവരിയിൽ നിലവിൽ വന്ന ഐടി ആക്ട് പ്രകാരമാണ് കേന്ദ്രസർക്കാർ നടപടി. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത്. ചാറ്റിങ് യൂണിറ്റിലെ പരിശോധനകളുടെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുത്തത്. വാർത്താവിതരണ മന്ത്രാലയത്തെ കൂടാതെ ദേശീയ അന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോ, റോ, സൈനിക വിഭാഗങ്ങൾ എന്നിവ കൈമാറിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി
Post Your Comments