Latest NewsNewsIndia

നിയമങ്ങൾ ലംഘിച്ചു: സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയില്‍ വിലക്ക്, നാപ്‌റ്റോളിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി : ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്‍ഡായ സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉത്തരവ് പ്രകാരമാണ് വിലക്ക്. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. ഇക്കാരണത്താലാണ് വിലക്ക്. സെന്‍സൊഡൈന്‍ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നാണ് സിസിപിഎ നിര്‍ദ്ദേശം.

Read Also  :  കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് താറാവ് മുട്ട

അതേസമയം, നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനത്തിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. അന്യായമായ കച്ചവട രീതികള്‍ക്കെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം രൂപ പിഴയാണ് നാപ്‌ടോളിന് സിസിപിഎ ചുമത്തിയിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി 25 വരെ നാപ്‌ടോളിനെതിരെ 399 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു. നിലവില്‍ നാപ്‌ടോളിനെതിരെ സിസിപിഎ സ്വമേധയയാണ് കേസെടുത്തത്.

 

shortlink

Post Your Comments


Back to top button