Latest NewsIndiaNews

താഴെ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കി അമ്മ: വീഡിയോ

ചണ്ഢീഗഡ് : പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ഒന്‍പതാംനിലയിലേക്ക് വീണ തുണിയെടുക്കാന്‍ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

മഞ്ഞ നിറത്തിലുള്ള ബെഡ്ഷീറ്റ് കൊണ്ട് കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ച് കയറ്റുന്നത് ദൃശ്യത്തില്‍ കാണാം. താഴത്തെ നിലയില്‍ വീണ തുണി എടുക്കുന്നതിനാണ് അപകടകരമായ വിധത്തില്‍ മകനേക്കൊണ്ട് സാഹസം ചെയ്യിച്ചതെന്നാണ് റിപ്പോർട്ട്.

Read Also  :   തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഷപ്പിന്റെ അറസ്റ്റ്: രാഷ്ട്രീയ നിലപാടുകളുടെ തുലാസിൽ ആടിയുലഞ്ഞ് തമിഴ്‌നാട് വോട്ട്ബാങ്കുകൾ

മുകളിലേക്ക് വലിച്ച് കയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82-ലെ സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. എന്നാൽ, ഇത്തരം ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ് ഹൌസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും അയൽവാസികളിൽ ഒരാൾ പറഞ്ഞു.സംഭവത്തില്‍ അസോസിയേഷന്‍ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button