രാത്രിയില്‍ കഴിക്കാൻ ഒരു ഹെല്‍ത്തി ചപ്പാത്തി തയ്യാറാക്കിയാലോ. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ഗോതമ്പു മാവ് – അര കപ്പ്
കാരറ്റ് – ഒരു ടേബിള്‍ സ്പൂണ്‍
കോളിഫ്ളവര്‍ – ചുരണ്ടിയത് ഒരു ടേബിള്‍ സ്പൂണ്‍
ബീന്‍സ് – അര ടേബിള്‍ സ്പൂണ്‍
കാബേജ് – അര ടേബിള്‍ സ്പൂണ്‍
സവാള – അര ടേബിള്‍ സ്പൂണ്‍
പച്ചമുളക് – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
Read Also : കഴുത്തിൽ രുദ്രാക്ഷമാലകളും 2 ആധാർ കാർഡുകളും: അയോദ്ധ്യ രാമക്ഷേത്ര പരിസരത്തു നിന്ന് ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ
തയാറാക്കുന്ന വിധം
ആദ്യം പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേര്‍ത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവില്‍ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേര്‍ത്തു നല്ലവണ്ണം കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കുക. ഹെല്‍ത്തി ചപ്പാത്തി റെഡി.
Post Your Comments