Latest NewsNewsLife Style

കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പച്ചക്കറികള്‍

മുഖത്തെ കറുത്ത പാടുകൾ പലരെയും ബാധിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖക്കുരുവിന്‍റെ പാടുകളാകാം ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികമായിരിക്കും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പച്ചക്കറികള്‍ ഉണ്ട്.  അവ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും എന്ന് നോക്കാം…

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്‍റെയും വിറ്റാമിനുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും കലവറയായ ബീറ്റ്റൂട്ട്  മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം മാറ്റാം.

വീടുകളില്‍ സുലഭമായി കിട്ടുന്ന ഒരു പച്ചക്കറിയാണു വെള്ളരിക്ക. വിറ്റാമിന്‍ സി, മഗ്നീഷ്യം, അയേൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇതിലും നല്ലൊരു പച്ചക്കറി വേറെ ഇല്ല. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്ക കഴിക്കുന്നതു ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. വെള്ളരിക്കാ നീരിലേയ്ക്ക് അൽപം തൈരും കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.

ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്.  വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ക്യാരറ്റ് സഹായിക്കും. ഇതിനായി ആദ്യം ഒരു പകുതി ക്യാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ഇതോടൊപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button