ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും. ആദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു താരാ ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇസിഎച്ച് ആസ്ഥാനത്ത് വെച്ചാണ് ഫഹദും നസ്രിയയും ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് ഇരുവർക്കും ഗോൾഡൻ വിസ സമ്മാനിച്ചത്. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബായ് ടിവി ഡയറക്ടർ അഹമ്മദ്, പി.എം. അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഇരുവരുടെയും ഗോൾഡൻ വീസ നടപടികൾ പൂർത്തിയാക്കിയതും. ദുബായ് നൽകിയ അംഗീകാരത്തിന് താരങ്ങൾ ഭരണാധികാരി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്.
10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: സിപിഎം സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ഗുണ്ടാരാജ്, യുപിയിൽ ക്രമസമാധാനം മെച്ചപ്പെട്ടു: വി മുരളീധരന്
Post Your Comments