KeralaNattuvarthaLatest NewsNews

ടി.നസറുദ്ദീനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: മരണപ്പെട്ട വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കീഴിലുള്ള കടകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ടി.നസറുദ്ദീന്‍ (78) മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബര്‍സ്ഥാനില്‍ നടക്കും.

1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ടി. നസറുദ്ദീന്‍. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button