ബംഗളൂരു : ഹിജാബ് വിഷത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്.
വിദ്യാർത്ഥികൾക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അവരുടെ പഠനം മുടങ്ങുന്നു. ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും ദേവദത്ത് കാമത്തും വാദിച്ചത്. എന്നാൽ, മതതപരമായ വേഷം ധരിച്ച് സ്കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തീർപ്പാകുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു.കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
Read Also : പുതിയ ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് മുന്നേറ്റം
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഉഡുപ്പിയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണം.
Post Your Comments