Latest NewsIndia

‘പാകിസ്ഥാനെ പോലെ പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുക’ : ഹിജാബിനു പിന്തുണ പ്രഖ്യാപിച്ച് സിഖ് നിരോധിത സംഘടന

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥിനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ്.
ഹിജാബ് ധരിക്കണമെങ്കിൽ മോദി സർക്കാരുമായി യുദ്ധം ചെയ്യാനാണ് സംഘടനാ നേതാവായ ഗുർപത്വന്ത് സിംഗ് പന്നു മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്നത്.

മോദി സർക്കാർ ഹിജാബ് ആദ്യം നിരോധിക്കുകയും പിന്നാലെ ഖുർആൻ നിരോധിക്കുകയും ചെയ്യുമെന്നും പന്നു ആഹ്വാനം ചെയ്യുന്നു. ഹിജാബിനെ വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പന്നു, പ്രത്യേകം ഒരു രാജ്യമുണ്ടാക്കാൻ ശ്രമിക്കണമെന്നും, അതിനു ഫണ്ട് ചെയ്യുമെന്നും ആഹ്വാനം ചെയ്യുന്നു.

രാജ്യത്തെ സിഖുകാർക്ക് പ്രത്യേക വേണമെന്ന് ഭീകരവാദം ഉയർത്തുന്ന ഖാലിസ്ഥാൻവാദികളുടെ സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. പാകിസ്ഥാനിൽ നിന്നും നേരിട്ടുള്ള പിന്തുണ ഈ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ സംഘടനയുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിരോധിച്ചതാണ്.

നേരത്തെ, ജാബിർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞവരെ അഭിനന്ദിച്ചു കൊണ്ട് ഈ ഭീകരസംഘടന രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button