ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ മോദി സര്‍ക്കാരിന് വോട്ട് ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും ഉത്തരാഖണ്ഡ് കിസാന്‍ മഞ്ച് പ്രസിഡന്റുമായ ഭോപാല്‍ സിംഗ് ചൗധരി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള സമരം കര്‍ഷകര്‍ ഒന്നിച്ചാണ് നടത്തിയത്. അതിനെ ബഹുമാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് പാര്‍ട്ടിയെ തങ്ങള്‍ക്ക് വിശ്വാസമാണെന്നും ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വരാന്‍ വേണ്ടി എല്ലാ പിന്തുണയും നല്‍കുമെന്നും കര്‍ഷക നേതാവ് പറഞ്ഞു.
‘കര്‍ഷകര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കൊറോണ കാലത്ത് പാവപ്പെട്ട കര്‍ഷകരുടെ വീടുകളില്‍ റേഷന്‍ വിതരണം ചെയ്ത രീതി, ഭൂരഹിത കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കി, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി കര്‍ഷകരെ ബഹുമാനിച്ച രീതി എന്നിവയെല്ലാം പ്രശംസനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഒരു സര്‍ക്കാരും ഇത് ചെയ്തിട്ടില്ല’, ചൗധരി വ്യക്തമാക്കി.
Post Your Comments