
മുംബൈ: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നുംഅഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമാണ് കങ്കണയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയുള്ള ട്വീറ്റ് പങ്ക് വെച്ച് കൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
എന്നാൽ കങ്കണയ്ക്ക് മറുപടിയുമായി നടി ഷബാന ആസ്മി രംഗത്തെത്തി. ‘അഫ്ഗാനിസ്താന്‍ മതരാജ്യമാണ്. പക്ഷെ ഞാന്‍ അവസാനം നോക്കിയപ്പോള്‍ ഇന്ത്യ ഒരു മതേതര, ജനാധിപത്യ രാാജ്യമായിരുന്നു’- എന്നാണ് കങ്കണയുടെ സ്റ്റോറി പങ്കുവെച്ച് ഷബാന ആസ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Post Your Comments