Latest NewsNewsBeauty & StyleFood & CookeryLife StyleHealth & Fitness

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ആന്റി സെപ്റ്റിക് ഗുണങ്ങളോട് കൂടിയ ഒന്നാണ് പുതിന. പുതിന വയറിന്റെ അസ്വസ്ഥതകൾക്ക് പേരുകേട്ട ഒഷധം കൂടിയാണിത്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

ഒന്ന്

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

രണ്ട്

ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലെ ഗുണങ്ങള്‍ സഹായിക്കുന്നു. ദഹനനാളത്തിലൂടെ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കടന്നുപോകാന്‍ പുതിന സഹായിക്കുന്നു.

Read Also  :  ‘ബുർഖ ധരിച്ച് കൊണ്ട് കോളേജിൽ കയറരുതെന്ന് പറഞ്ഞിട്ടില്ല’: വ്യക്തമാക്കി തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനം

മൂന്ന്

മുഖക്കുരു, പാടുകള്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ മികച്ചതാണ് പുതിന. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ദോഷകരമായി ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന ഫേസ് പാക്കായി ഉപയോ​ഗിക്കുന്നതും ഗുണം ചെയ്യും. രാവിലെ പുതിന വെള്ളം കഴിക്കുന്നത് വിഷാംശം ഇല്ലാതാക്കാനും ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

Read Also  :  ‘ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്ന് കങ്കണ: ഇന്ത്യ ഒരു മതേതര രാാജ്യമാണെന്ന് ഷബാന ആസ്മി

നാല്

പതിവായി പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button